Post Category
ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഓഗസ്റ്റ് 20-ന്
തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (മലയാളം മീഡിയം) (I-st NCA - SIUC N) (കാറ്റഗറി നമ്പര്‍: 328/2025) തസ്തികയുടെ അഭിമുഖം 2026 ഓഗസ്റ്റ് 20-ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, പൂര്‍പ്പിച്ച വ്യക്തിവിവരക്കുറിപ്പ്, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ്, മറ്റ് നിര്‍ദ്ദിഷ്ട രേഖകള്‍ എന്നിവ സഹിതം നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകേണ്ടതാണെന്ന് കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments