Skip to main content

അപ്രന്റിസ്ഷിപ്പ് മേള 18 ന്

സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യം വകുപ്പും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായി തൃശ്ശൂര്‍ ആര്‍.ഐ സെന്ററിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 18 ന് പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള നടത്തുന്നു. അയ്യന്തോള്‍ പ്ലാനിംഗ് ബോര്‍ഡ് ഹാളില്‍ രാവിലെ 9.30 ന് തുടങ്ങുന്ന മേളയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊടുമേഖല, സ്വകാര്യ സ്ഥാപനങ്ങളും അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി പങ്കെടുക്കും. ഐ.ടി.ഐ പാസ്സായ അപ്രന്റിസ്ഷിപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9447770495.
 

date