Skip to main content

  വീഡിയോ എഡിറ്റിംഗ്: പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  കമ്യൂണിക്കേഷന്‍  2025 ജൂണ്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  വി ആകാശ് ഒന്നാം റാങ്കിനും പി വി കൃതിക് രണ്ടാം റാങ്കിനും അര്‍ഹരായി. കായംകുളം ചേരാവള്ളി അമല്‍ ഭവനം വീട്ടില്‍ എം വേണുകുമാറിന്റേയും ജെ അമ്പിളിയുടേയും മകനാണ് ആകാശ്. രണ്ടാം റാങ്കിന് അര്‍ഹനായ കൃതിക് പി.വി പാലക്കാട് പൂതൂര്‍ പണ്ടത്ത് വീട്ടില്‍ വേണുഗോപാലിന്റേയും ശ്രീവിദ്യയുടേയും മകനാണ്.  പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ kma.ac.in ല്‍ ലഭിക്കും.

 

date