Skip to main content

'ഒരു കുടുബം ഒരു സംരംഭം' പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍) നടപ്പാക്കുന്ന ഒരു കുടുബം ഒരു സംരംഭം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു വനിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗത്വമുളളവരായിരിക്കണം. പ്രായപരിധി 18 - 40. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്. മല്‍സ്യ ഭവനുകള്‍, ജില്ല ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 24 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പന്നിവേലിച്ചിറ ജില്ല ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2967720, 7994132417.

 

date