Skip to main content

മല്‍സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതിയിലേക്ക് മത്സ്യബന്ധന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകൃത എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം തിരുവല്ല, പത്തനംതിട്ട മല്‍സ്യ ഭവന്‍ ഓഫീസുകളില്‍ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0468 2967720.

 

date