Skip to main content

മുഖചിത്രണം-  ഭാവങ്ങളുടെയും വികാരങ്ങളുടെയും വിവർത്തനം: വയലാർ ശരത്ചന്ദ്ര വർമ്മ നെഹ്‌റുട്രോഫി വള്ളംകളി: ഫേസ് പെയിന്റിങ് മത്സരം വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു

 

മുഖഭാവങ്ങളുടെയും വികാരങ്ങളുടെയും വിവർത്തനമാണ് ഓരോ ചിത്രരചനയുമെന്ന് പ്രമുഖ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു.

ആഗസ്റ്റ് 22 ന് പുന്നമടക്കായലില്‍ നടക്കുന്ന 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫേസ് പെയിന്റിങ് മത്സരം  ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വയലാറിന്റെ "ആയിരം മുഖങ്ങൾ ഞാൻ കണ്ടു...", ഒ.എൻ.വി.യുടെ "ഒന്നു നീ ശ്രുതി താഴ്ത്തി പാടുക..." തുടങ്ങിയ പ്രശസ്ത ഗാനങ്ങളെ ഉദ്ധരിച്ചുകൊണ്ട്, വാക്കുകളിലൂടെ കവികൾ വരച്ചുവെക്കുന്ന അതേ മുഖചിത്രങ്ങളാണ് ചിത്രകാരന്മാർ വർണ്ണങ്ങളിലൂടെ വേദിയിൽ തീർക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സംഗീതത്തിന്റെ അകമ്പടിയോടെ അതിൻ്റെ താളത്തിനൊപ്പം തുഴയുന്ന തുഴച്ചിൽക്കാരുടെ കരുത്തിന്  ഈ കലാരൂപം കൂടുതൽ ഊർജ്ജം പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. ജില്ലാ കളക്ടർ  ഷാജി വി നായർ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, എ.എൻ. പുരം ശിവകുമാർ, ഡോ. നെടുമുടി ഹരികുമാർ, കെ. നാസർ, നസീർ പുന്നയ്ക്കൽ
 രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൾ സലാം ലബ്ബ, പി.കെ. ബൈജു, എ. കബീർ,  ഹരികുമാർ വാലേത്ത്, 
 അഡ്വ. ജി മനോജ് കുമാർ തുടങ്ങിയവരും പങ്കെടുത്തു. 

   വി എസ്  ബ്ലേഡ്സോ ,
അമീൻ ഖലീൽ, ശിവകുമാർ ജഗ്ഗു
 എന്നിവർ ആയിരുന്നു വിധികർത്താക്കൾ. 'ആലപ്പുഴയും നെഹ്റു ട്രോഫി വള്ളംകളിയും' എന്ന വിഷയത്തിലായിരുന്നു മത്സരം. എരമല്ലൂർ പുന്നയ്ക്കൽ ജ്വല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് പുന്നയ്ക്കൽ ജ്വല്ലറി നൽകുന്ന ക്യാഷ് അവാർഡും ലഭിക്കും.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും
 വിതരണം ചെയ്യും. രണ്ടുപേർ അടങ്ങുന്ന 
 ഒൻപത് ടീമുകളാണ് രണ്ടു മണിക്കൂർ നീണ്ട മത്സരത്തിൽ പങ്കെടുത്തത്. 

വിജയികൾ

ഒന്നാം സ്ഥാനം

അല്ലുമോൾ ആൻഡ് അശ്വിൻ

നിഷ് തിരുവനന്തപുരം

രണ്ടാം സ്ഥാനം

റ്റിഥിൻ ജോസഫ്    ആൻഡ് മിഥില കലേഷ്

ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ 

മൂന്നും സ്ഥാനം

പി മേഘ ആൻഡ് ആർ  ആര്യ കൃഷ്‌ണ

കേപ്പ് കോളേജ് ഓഫ് നഴസിംഗ്, ആലപ്പുഴ

മയൂഖ ആൻഡ്  മൻസൂർ

രാജ രവിവർമ്മ  കോളേജ് ഓഫ്  ഫൈൻ ആർട്സ്  മാവേലിക്കര

date