Skip to main content

വനിതാ വികസന കോർപ്പറേഷൻ വായ്‌പകൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്‌ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്ടിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്‌പകൾ നൽകുന്നു. നിശ്ചിത വരുമാനപരിധിയിലുള്ള 18നും 55നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/വസ്തു ജാമ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് വ്യക്തിഗത വായ്‌പ നൽകുന്നത്. 
മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് 5-7 ശതമാനം പലിശ നിരക്കിൽ നാല് കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 19 ലക്ഷം രൂപ വരെയും വായ്‌പ ലഭ്യമാക്കും. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മധ്യേ പ്രായമുള്ള വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 3-8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/വസ്‌തു ജാമ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് വിദ്യാഭ്യാസ വായ്‌പ നൽകുന്നത്. അപേക്ഷകൾ അക്ഷയ സെൻറർ/ഇൻറർനെറ്റ് സേവാകേന്ദ്രം മുഖേന www.mithrasoft.kswdc.org എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ ഓഫീസ്: 9496015012, 0477 2237128.

date