Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രതിമാസം ഏകദേശം 1500 കിലോമീറ്റർ ഓട്ടത്തിന് അനുയോജ്യമായതും പരമാവധി മുന്ന് വർഷം കാലപ്പഴക്കമുള്ളതും 2000 cc എഞ്ചിൻ ശേഷിയുള്ളതുമായ 'Toyota Innova Crysta മോഡൽ വാഹനം ഡ്രൈവർ ഇല്ലാതെ പ്രതിമാസ വാടകയ്ക്ക് ലഭ്യമാക്കാൻ താത്പര്യമുള്ളവർ നിശ്ചിത പ്രൊഫോർമയിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം.

ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്ഇൻഷുറൻസ്പൊല്യൂഷൻ സർട്ടിഫിക്കറ്റ്റോഡ് ടാക്‌സ് രസീത്പെർമിറ്റ് എന്നിവ നൽകണം. താത്പര്യമുള്ളവർ ആഗസ്റ്റ് 19 വൈകുന്നേരം 5 ന് മുൻപായി സീൽ ചെയ്ത ക്വട്ടേഷനുകൾ നേരിട്ടോ തപാൽ മുഖേനയോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്വികാസ് ഭവൻ (നാലാം നില)തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300526.

പി.എൻ.എക്‌സ്. 3246/2026

date