ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിംഗ്) ടെക്‌നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്‌നിഷ്യൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക്, പി.എസ്.സി. റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താൽക്കാലിക നിയമനത്തിന് അഭിമുഖത്തിന് ക്ഷണിക്കുന്നു.
അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിങ്ങ്) ടെക്നിഷ്യൻ ട്രേഡിൽ ഇ/ബി/ടി കാറ്റഗറിയിലും, ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമുണ്ട്. മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / മെക്കാട്രോണിക്സ് / മാനുഫാക്ചറിംഗ് / പ്രൊഡക്ഷൻ / ഓട്ടോമൊബൈൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും അല്ലെങ്കിൽ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ മുസ്ലിം കാറ്റഗറിയിലും ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമുണ്ട്. മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / മെക്കാട്രോണിക്‌സ് / ആട്ടോമേഷൻ റോബോട്ടിക്സ് / ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. അല്ലെങ്കിൽ എൻ.എ.സിയും 3 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 17 ഉച്ചയ്ക്ക് 1.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2459255.
പി.എൻ.എക്‌സ്. 3251/2026
- Log in to post comments