Skip to main content

പ്രവേശനം ആരംഭിച്ചു

നിലമ്പൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടിയ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, എ.സി മെക്കാനിക് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ്പ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. ഫോൺ: 7510481819, 8075918569.

date