Skip to main content

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ഒഴിവുള്ള സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 18- ന് രാവിലെ 11 ന് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. ഓറല്‍ മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ ബിരുദാനന്തര ബിരുദമുള്ള (എം.ഡി.എസ്) ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 73,500 രൂപ.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം.

date