Post Category
ക്യാംപ് ഫോളോവര്‍ നിയമനം
മലപ്പുറം മലബാര്‍ സ്പെഷ്യല്‍ പോലീസ് (എം.എസ്.പി.) ക്യാംപില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുക്കുമാരെ (ക്യാമ്പ് ഫോളോവര്‍) താല്‍ക്കാലികമായി നിയമിക്കുന്നു. 59 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ് 31-ന് രാവിലെ 10 നകം എം.എസ്.പി. കമാന്‍ഡന്റ് ഓഫീസില്‍ അഭിമുഖവും പ്രായോഗിക പരീക്ഷയും നടക്കും. താല്പര്യമുള്ളവര്‍ അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10 ന് എം.എസ്.പി. ക്യാംപില്‍ നേരിട്ട് ഹാജരാകണം.
date
- Log in to post comments