Skip to main content

ശിങ്കാരി മേളം, തിരുവാതിരക്കളി മല്‍സരം

 

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ആഗസ്റ്റ് 22 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വനിതാ ശിങ്കാരി മേള  മത്സരം, തിരുവാതിരക്കളി മല്‍സരം എന്നിവ നടക്കും. ഓഗസ്റ്റ് 22നാണ് വനിതാ ശിങ്കാരി മേള മത്സരം. തിരുവാതിരക്കളി മത്സരം ഓഗസ്റ്റ് 24ന് നടക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 8330858604.

date