Post Category
ട്രക്കിങ് ക്യാമ്പ്
യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് കാസര്‍ഗോഡ് റാണിപുരത്തും, സെപ്റ്റംബര്‍ 16, 17 തീയതികളില്‍ (രണ്ട് ദിന പരിപാടി) ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലേക്കും ട്രക്കിങ് ക്യാമ്പ് സംഘടിപ്പിക്കും. 18 നും 35 നും മധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. റാണിപുരത്തെ ട്രക്കിങ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ സെപ്റ്റംബര്‍ 2നകവും മീശപ്പുലിമലയിലെ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ സെപ്റ്റംബര്‍ എട്ടിനകം അപേക്ഷിക്കണം. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള അപേക്ഷകള്‍ klm.ksywb@gmail.com, klm.ksywb@kerala.gov.inല്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ ഫീസ്: 1000 രൂപ. ഫോണ്‍: 9895314639, 7510958609.
date
- Log in to post comments