Skip to main content

സ്‌കില്‍ടെക്ക്' പദ്ധതി

  ജില്ലാ പഞ്ചായത്ത് 2026-27 വര്‍ഷം നടപ്പിലാക്കുന്ന 'സ്‌കില്‍ടെക്ക്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/പോളിടെക്നിക്ക്/എഞ്ചിനീയറിംഗ് പാസ്സായതും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതുമായ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.  മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരും, വകുപ്പ് മുഖേനയും ജില്ലാ പഞ്ചായത്തുമുഖേനയും പരിശീലനം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.   ഒരു വര്‍ഷത്തേക്കാണ് നിയമനം. ഐ.റ്റി.ഐ 7,000 രൂപയും പോളിടെക്നിക് പാസ്സായവര്‍ക്ക് 8000 രൂപയും എഞ്ചിനീയറിംഗ് പാസ്സായവര്‍ക്ക് 10,000 രൂപ നിരക്കിലാണ് പ്രതിമാസ സ്റ്റൈപന്റ്. അപേക്ഷ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 31നകം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0474 2794996  
 

 

date