Post Category
ഖാദി ഓണം മേള നറുക്കെടുപ്പ് 21ന്
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന 2026 ഖാദി ഓണം മേള സമ്മാനപദ്ധതിയുടെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പ് കൊല്ലം കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടത്തി. ഫാത്തിമ മാതാ നാഷണല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.എം.ആര്‍. ഷെല്ലി നറുക്കെടുപ്പ് നടത്തി . സ്‌പെഷ്യല്‍ മേള ഉപഭോക്താവായ വി. ജൂലിയറ്റ് ആണ് നറുക്കെടുപ്പ് വിജയി, (കൂപ്പണ്‍ നമ്പര്‍ 60403). അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 21ന് നടത്തുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments