Post Category
പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ അതിഥി അധ്യാപക ഒഴിവ്
പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ താത്കാലിക അതിഥി അധ്യാപക ഒഴിവുണ്ട്. സെപ്തംബർ രണ്ടിന് രാവിലെ 10:30-ന് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിലാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ- 0480 2802213.
date
- Log in to post comments