Post Category
ഉപദേശക സമിതി യോഗം ചേര്‍ന്നു
മേരാ യുവഭാരത് ജില്ലാതല ഉപദേശക സമിതി യോഗം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റിലെ എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്നു. നടപ്പുവര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ അംഗീകരിച്ച യോഗത്തില്‍, മൈഭാരത് പോര്‍ട്ടല്‍ രജിസ്ട്രേഷന് കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിത പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ആര്. അശോകന്, എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗ്ഗീസ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് ഓഫീസര്‍ സി.ടി. സബിത, ഡോ. ബി. അജിത്കുമാര്‍, എന്‍.സി.സി പ്രതിനിധി എസ്. ഗിരീഷ് കുമാര്‍, കെ.ആര്. പ്രസന്ന, മഞ്ജു എം. മോഹനന്, ഒ. നന്ദകുമാര്‍, ബിനി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments