Skip to main content

ഹിന്ദി അധ്യാപക കോഴ്‌സ്‌ സീറ്റൊഴിവ്

        കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ്‌ യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ് ഒഴിവുള്ള മെറിറ്റ്‌ സീറ്റീലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടുഡിഗ്രിഎംഎ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവ്‌ ലഭ്യമാണ്. അവസാന തീയതി ആഗസ്റ്റ് 19 ന് വരെ. കൂടുതൽ വിവരത്തിന് ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. 8547126028, 04734-296496.

പി.എൻ.എക്‌സ്. 3267/2026

date