Post Category
ജില്ലയിലെ ജലഗതാഗത സംവിധാനം പുനഃസ്ഥാപിക്കും: മന്ത്രി ബിന്ദു കൃഷ്ണ
ജില്ലയിലെ ജലഗതാഗതസംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. കൊല്ലം-സാമ്പ്രാണികോടി സര്‍വീസ് നടത്താന്‍ ജില്ലയ്ക്ക് അനുവദിച്ച കാറ്റമറൈന്‍ ബോട്ടിന്റെ ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഷ്ടമുടികായല്‍സംരക്ഷണത്തിനും മേഖലയുടെ ടൂറിസംവികസനത്തിനുള്ള പദ്ധതികളും സമയബന്ധിതമായി സര്‍ക്കാര്‍ നടപ്പാക്കും. പൊതുജനപങ്കാളിത്തം ഉറപ്പാക്കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments