പുതുകാര്ഷികസംസ്കാരം രൂപപ്പെടുത്തണം: മന്ത്രി ബിന്ദു കൃഷ്ണ
കാലാനുസൃതമായമാറ്റങ്ങള്നടപ്പാക്കി പുതുകാര്ഷികസംസ്കാരം രൂപപെടുത്തിയെടുക്കണമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. തൃക്കടവൂര്‍ കൃഷിഭവനില്‍ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലാവസ്ഥവ്യതിയാനത്തെപ്രതിരോധിക്കുംവിധം ആധുനികവും ശാസ്ത്രീയവുമായ കാര്‍ഷികരീതികള്‍ നടപ്പാക്കാന്‍ കര്‍ഷകര്‍ക്ക് പിന്തുണനല്‍കും. ഭക്ഷണസംസ്കാരത്തിലെമാറ്റങ്ങള് കാര്‍ഷികമേഖലയെയും സ്വാധീനിക്കും. പ്രകൃതിക്ഷോഭത്തില്‍ ഉണ്ടാകുന്ന കൃഷിനാശത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളും സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി, മികച്ച കര്‍ഷകരെ ആദരിച്ചു. കൊല്ലം കോര്പറേഷന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റീ അധ്യക്ഷന്‍ എം എസ് ഗോപകുമാര്‍ അധ്യക്ഷനായി. ആസൂത്രണസമിതി അധ്യക്ഷന്‍ ബി അനില്‍കുമാര്‍, കോര്പറേഷന് അംഗങ്ങളായ റീജ സുഗുണന്, ധന്യ രാജു, ബി പ്രശാന്ത്, രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃക്കരുവ, പനയം പഞ്ചയാത്തുകളിലെ കര്‍ഷകദിനാചരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.
- Log in to post comments