Skip to main content

ഓണാഘോഷം: ഹരിതചട്ടം കര്‍ശനമായി പാലിക്കണം

ഓണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന എല്ലാ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ എ ആതിര അറിയിച്ചു. ഓണാഘോഷ പരിപാടികളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. സദ്യക്കും മറ്റു ഭക്ഷണ വിതരണത്തിനും വാഴയിലയോ സ്റ്റീല്‍ പ്ലേറ്റുകളോ സ്റ്റീല്‍ ഗ്ലാസുകളോ മാത്രമേ ഉപയോഗിക്കാവൂ. ആഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ ആവശ്യമായ ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും വേണം. ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ അറിയിച്ചു.

date