Post Category
*യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (1st എൻ.സി.എ - എസ്.സി): റാങ്ക് പട്ടിക റദ്ദാക്കി*
തൃശ്ശൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (1st എൻ.സി.എ - എസ്.സി) (കാറ്റഗറി നമ്പർ: 440/2020) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ തൃശ്ശൂർ ജില്ലാ ഓഫീസർ അറിയിച്ചു.
മാതൃ റാങ്ക് പട്ടികയുടെ കാലാവധിയിൽ ഉയർന്നുവന്ന ആറ് എൻ.സി.എ. ഒഴിവുകൾ നികത്തുകയും, നിയമനശിപാർശ ചെയ്ത അവസാന ഉദ്യോഗാർത്ഥി 2023 സെപ്റ്റംബർ 21 പൂർവ്വാഹ്നം ജോലിയിൽ പ്രവേശിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതനുസരിച്ച് 2023 മേയ് 11-ന് നിലവിൽ വന്ന 319/2023/എസ്.എസ്.വി നമ്പർ റാങ്ക് പട്ടിക, 2023 സെപ്റ്റംബർ 21 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ ഇല്ലാത്തവിധം റദ്ദാക്കിയതായി പി.എസ്.സി. വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
date
- Log in to post comments