Skip to main content

*പുത്തൻചിറയിൽ വിപുലമായ കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു*

ചിങ്ങം ഒന്നിനോടനുബന്ധിച്ച് പുത്തൻചിറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു. പുത്തൻചിറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എൻ. രാജേഷ് അധ്യക്ഷത വഹിച്ചു.

കാർഷിക മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 12 മികച്ച കർഷകരെ മന്ത്രി ആദരിച്ചു. ഗംഗാധരൻ കറുകപ്പിള്ളി, അനിൽക്കുമാർ ചെറവട്ടായി, ദ്രൗപദി അമ്മ, ഷൈലജ മോഹൻദാസ്, വേലായുധൻ വാര്യത്തുപറമ്പിൽ, ഹരിഹരൻ തയ്യിൽ, സുരേഷ് ചെറാട്ട്, സജിത പനങ്ങാടൻ, സോളമൻ തോമസ്, മാസ്റ്റർ കൃഷ്ണ ദേവ്, കാർത്തു വെണ്ണാപ്പിള്ളി, നിറവ് ജെ.എൽ.ജി. ഗ്രൂപ്പ് എന്നിവരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

കർഷകദിനാഘോഷത്തിന്റെ ഭാഗമായി ഡോ. കൃഷ്ണജ യു.  'കാർഷിക മേഖലയിലെ സംരംഭകത്വം' എന്ന വിഷയത്തിൽ പഠനക്ലാസ് എടുത്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം കാവ്യ രഞ്ജിത്ത്, വെള്ളാങ്കല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. കെ. സ്മിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എസ്. സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങളും പാടശേഖര സമിതി പ്രതിനിധികളും പങ്കെടുത്തു.

date