ഓണം വിപണി: തൃശ്ശൂർ ജില്ലയിൽ ലീഗൽ മെട്രോളജി പരിശോധന ശക്തമാക്കുന്നു
ഓണം വിപണിയിലെ ലീഗൽ മെട്രോളജി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി തൃശ്ശൂർ ജില്ലയിൽ പ്രത്യേക പരിശോധനകൾ സംഘടിപ്പിക്കുന്നതായി ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഓഗസ്റ്റ് 18 മുതൽ 25 വരെ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
മുദ്ര പതിപ്പിക്കാത്ത അളവ്-തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, എം.ആർ.പി.യേക്കാൾ കൂടുതൽ വില ഈടാക്കുക, വില തിരുത്തി പ്രദർശിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾക്കെതിരെ കർശന നടപടിയുണ്ടാകും. കൂടാതെ നിർമ്മാതാവിന്റെ വിലാസം, ഉത്പന്നത്തിന്റെ പേര്, പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില എന്നിവ രേഖപ്പെടുത്താത്ത പാക്കറ്റുകൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചാൽ പിഴ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയോ ചെയ്യും.
അളവ്-തൂക്ക നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് അതത് താലൂക്കുകളിലെ ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരെ അറിയിക്കാം.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
• ചാവക്കാട്: 8281698078
• ചാലക്കുടി: 9400064085
• കുന്നംകുളം: 9400064086
• കൊടുങ്ങല്ലൂർ: 8281698083
• ഇരിങ്ങാലക്കുട സർക്കിൾ-1: 8281698081
• ഇരിങ്ങാലക്കുട സർക്കിൾ-2: 8281698082
• വടക്കാഞ്ചേരി: 8281698079
• ജില്ലാ കൺട്രോൾ റൂം: 0487-2363612
- Log in to post comments