മത്സ്യതൊഴിലാളി ഭവന പുനരുദ്ധാരണംപദ്ധതി അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യതൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയാണ് ധനസഹായം. അതാത് മത്സ്യഭവനുകളിലാണ് അപേക്ഷ നല്‍കേണ്ടത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കും, പെന്‍ഷണര്‍മാര്‍ക്ക് അപേക്ഷിക്കാം. വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം/ വില്ലേജ് ഓഫീസില്‍ നിന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകര്‍ ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെയോ, മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/ പുനര്‍ നിര്‍മ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ ആയിരിക്കരുത്. വീടിന്റെ കാലപ്പഴക്കം 8 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം. മത്സ്യത്തൊഴിലാളികളുടെ വ്യക്തിഗത ഭവനങ്ങള്‍, ഫ്ലാറ്റുകള്‍, ഇരട്ട വീടുകള്‍ ഒഴികെയുള്ള ഉന്നതി വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പും, മറ്റു വകുപ്പുകളും നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ എന്നിവയും പദ്ധതിക്ക് വേണ്ടി പരിഗണിക്കുന്നതാണ്. അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഓഗസ്റ്റ് 31നകം സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850.
- Log in to post comments