Skip to main content

എം.പി. ഫണ്ട് പ്രവൃത്തികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തി

ജില്ലയില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി. ജോസഫ് അവലോകനം ചെയ്തു. ജില്ലാ കലക്ടര്‍ കെ. സുധീര്‍ യോഗത്തില്‍ അധ്യക്ഷനായി. 17, 18 ലോക്സഭകളുടെ കാലയളവില്‍ ജില്ലയിലെ എം.പിമാര്‍ ശുപാര്‍ശ ചെയ്ത പദ്ധതികളുടെ നിലവിലെ പുരോഗതി വിലയിരുത്തി. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയതായി അദ്ദേഹം യോഗത്തില്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പാലക്കാട് മുന്‍സിപ്പല്‍ സ്റ്റാന്‍ഡ്, മോയന്‍സ് സ്‌കൂളിലെ ഓപ്പണ്‍ ജിം, അകത്തേത്തറ ശബരി ആശ്രമം, മാത്തൂര്‍ പല്ലഞ്ചാത്തന്നൂര്‍ കുന്നമ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി, നിര്‍മാണം പുരോഗമിക്കുന്ന ഗവ. വിക്ടോറിയ കോളജ് സെമിനാര്‍ കോംപ്ലക്സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ നൈനാന്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. ശ്രീധരന്‍, റിസര്‍ച്ച് ഓഫീസര്‍മാരായ എസ്. സംഗീത, കെ. ഷൈജി തുടങ്ങിയവര്‍ പങ്കെടുത്തു.

date