Post Category
കുടുംബശ്രീ പോഷകാഹാര മേളയും സെമിനാറും സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെയും ജെന്‍ഡര്‍ റിസോഴ്‌സ്‌സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'പോഷകാഹാര മേളയും സെമിനാറും' സംഘടിപ്പിച്ചു. ശരിയായ ആഹാരരീതി, കൃത്യമായ വ്യായാമം, മാനസികസമ്മര്‍ദ്ദം കുറയ്ക്കുക, കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക എന്നിവയിലൂടെ ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ചെറുധാന്യ ഉത്പ്പന്നങ്ങള്‍, പോഷകസമ്പുഷ്ടമായ ആഹാരങ്ങള്‍, പലഹാരങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വിപണനവും ഉണ്ടായിരുന്നു. പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഗ്രീഷ്മ വിഷയാവതരണം നടത്തി. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുമുള്ള സെമിനാര്‍ ജില്ലാ ആശുപത്രിയിലെ ഡയറ്റിഷ്യന്‍ കം ന്യൂട്രിഷ്യന്‍ ഹിത അവതരിപ്പിച്ചു.
date
- Log in to post comments