Post Category
കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് സ്കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്കും സ്കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ https://egrantz.kerala.gov.in/ ൽ ലഭ്യമാണ്. E-Grantz 3.0 പോർട്ടൽ മുഖേന സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 3289/2026
date
- Log in to post comments