Skip to main content

സ്‌കൂൾ കുട്ടികൾക്കായി അരി വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 19) മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സർക്കാർഎയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 19) പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി  കെ മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  അനൂപ് ജേക്കബ്  വിശിഷ്ടാതിഥിയാകും. ശശി തരൂർ എം പിമേയർ വി വി രാജേഷ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി പ്രിയദർശിനിവാർഡ് കൗൺസിലർ രേഷ്മ സിപൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി സജിത്ത് ബാബുഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്സപ്ലൈകോ തിരുവനന്തപുരം റീജിയണൽ മാനേജർ (ഇൻ ചാർജ്)  രവികുമാരൻ നായർ എസ്പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ)  ആർ എസ് ഷിബുതിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ബിജു ആർതിരുവനന്തപുരം നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലീനാ ദേവി എസ് വി, പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഡോ. കെ ലൈലാസ്ഹെഡ്മാസ്റ്റർ  സജീവ്കുമാർ എസ് എപി.ടി.എ. പ്രസിഡന്റ് അജിത്കുമാർ എം എസ്എസ്.എം.സി. ചെയർമാൻ സജയ് നാരായൺമദർ പി.ടി.എ. പ്രസിഡന്റ്  ജയറാണി തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 3293/2026

date