Post Category
കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാല എക്സ്ഗ്രേഷ്യ; 3.10 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്ത് ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2026 ഓണത്തോടനുബന്ധിച്ച് എക്സ്ഗ്രേഷ്യ ധനസഹായവും അരിവിതരണത്തിനുള്ള തുകയും അനുവദിച്ചു. 427 കശുവണ്ടി ഫാക്ടറികളിലെ 12,417 തൊഴിലാളികൾക്കായി ആകെ 3,10,42,500 രൂപയാണ് അനുവദിച്ചത്.
ഒരു തൊഴിലാളിക്ക് 2,250 രൂപ എക്സ്ഗ്രേഷ്യ ധനസഹായവും അരിവിതരണത്തിനായി 250 രൂപയും ഉൾപ്പെടെ ആകെ 2,500 രൂപയാണ് ലഭിക്കുക. ധനസഹായം വിതരണം ചെയ്യുന്നതിനായി അനുവദിച്ച 3,10,42,500 രൂപ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ കൊല്ലം ജില്ലാ ട്രഷറിയിലെ സ്പെഷ്യൽ ടി.എസ്.ബി. അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് ലേബർ കമ്മീഷണർ ഉത്തരവിട്ടു.
പി.എൻ.എക്‌സ്. 3307/2026
date
- Log in to post comments