കെ.എൽ.ഡി ബോർഡ് ജീവനക്കാർക്ക് ബോണസും ഉത്സവ ആനുകൂല്യങ്ങളും പ്രൊഡക്ഷൻ ഇൻസന്റീവും വർധിപ്പിച്ചു
കെ.എൽ.ഡി ബോർഡിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തെ ബോണസ്, സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസ്, പ്രൊഡക്ഷൻ ഇൻസന്റീവ് എന്നിവ സംബന്ധിച്ച് ധാരണയായി. മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങൾ.
ബോണസിന് അർഹതയുള്ള സ്ഥിരം ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലുള്ള മിനിമം ബോണസും മറ്റുള്ളവർക്ക് സർക്കാർ നിരക്കിലുള്ള സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസും നൽകും.
സ്ഥിരം ജീവനക്കാരുടെ പ്രൊഡക്ഷൻ ഇൻസന്റീവ് 20,000 രൂപയിൽ നിന്ന് 23,000 രൂപയായും താൽക്കാലിക ജീവനക്കാരുടേത് 10,000 രൂപയിൽ നിന്ന് 11,500 രൂപയായും വർധിപ്പിക്കും.
ദിവസവേതനക്കാർക്കും വോളണ്ടിയർമാർക്കും സർക്കാർ നിശ്ചയിച്ച നിരക്കിൽ സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസ് നൽകും. ഓണം അഡ്വാൻസിന്റെ കാര്യത്തിൽ മുൻ വർഷത്തെപ്പോലെ സ്ഥാപനത്തിന് യുക്തമായ തീരുമാനം എടുത്ത് നടപ്പാക്കാനും ധാരണയായി.
പി.എൻ.എക്സ്. 3311/2026
- Log in to post comments