Skip to main content

താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കാസർഗോഡ്, കണിയാമ്പറ്റ, ഏറ്റുമാനൂർ, നിലമ്പൂർ, മലമ്പുഴ എന്നീ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ സീവേജ് ട്രീറ്റ്മെന്റ് പ്രാന്റുകളുടെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിനായി വാർഷിക അറ്റകുറ്റപ്പണി കരാർ ഏറ്റെടുത്ത് നടത്തുന്നതിന് താത്പര്യമുള്ളതും പ്രവൃത്തി പരിചയമുള്ളതുമായ ഏജൻസികളിൽ/ സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജൻസികൾ തങ്ങളുടെ പ്രൊപ്പോസലുകൾ സെന്റേജ് ചാർജ് ജിഎസ്ടി എന്നിവ ഉൾപ്പെടെയുള്ള വിശദമായ എസ്റ്റിമേറ്റ് സഹിതം സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 3. വിലാസംഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ: 695033. കൂടുതൽ വിവരങ്ങൾക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ: 0471 2304594, 0474-2303229, 1800 425 2312.

പി.എൻ.എക്‌സ്. 3333/2026

date