Skip to main content

ആശ്വാസ കിരണം പദ്ധതിക്ക് 50 കോടി അനുവദിച്ചു

600 രൂപയിൽ നിന്ന് 1000 രൂപയായി വർധിപ്പിച്ച് അഞ്ചാം ദിനം സർക്കാരിന്റെ ഓണസമ്മാനം

ക്ഷേമ പദ്ധതികളുടെ തുക കാലോചിതമായി പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

ശാരീരികമാനസിക വെല്ലുവിളികൾ നേരിടുന്നവരായ കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള 'ആശ്വാസ കിരണംപദ്ധതിക്ക് 50 കോടി അനുവദിച്ചതായി സാമൂഹ്യനീതി മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ അറിയിച്ചു. പദ്ധതിയുടെ പ്രതിമാസ ധനസഹായം 600ൽ നിന്നും 1000 രൂപയായി വർധിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയുന്നു. 50 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഗഡു ആയാണ് 10 കോടി അനുവദിച്ച് ഉത്തറവിറക്കിയത്. സമൂഹത്തിൽ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നവർ എന്ന നിലയിൽ ഓണത്തിന് സർക്കാരിന്റെ സ്‌നേഹ കൈനീട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

നൂറു ശതമാനം അംഗപരിമിതർകിടപ്പിലായ രോഗികൾക്യാൻസർ രോഗികൾഓട്ടിസംസെറിബ്രൽ പാൾസി തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവർവാർധക്യം മൂലം ദൈദംദിനം കാര്യങ്ങൾക്ക് പരസഹായം ആവശ്യമായവർ എന്നിവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസ കിരണം. 2011ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലവിൽ  600 രൂപയാണ്.  ഇതാണ് സംസ്ഥാന സർക്കാർ 1000 രൂപയായി വർധിപ്പിച്ചത്. ശാരീരികമാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് നിലവിലുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനൊപ്പം പദ്ധതി തുകയിൽ കാലോചിതമായ പരിഷ്‌ക്കരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 3335/2026

date