Skip to main content

പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷ

സംസ്ഥാന സാക്ഷരതാ മിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ നടന്നു. മലയാള ഭാഷയില്‍ പ്രാവീണ്യം കുറഞ്ഞവര്‍ക്ക് ആധികാരികമായി മലയാളം പഠിക്കാന്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ചതാണ് പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. തൊടുപുഴ എ പി ജെ എച്ച് എസ് എസ്, മൂന്നാര്‍ ആംഗ്ലോ തമിഴ് പ്രൈമറി സ്‌കൂള്‍ എന്നിവയായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍.തൊടുപുഴ
എ പി ജെ എച്ച് എസ് എസ് പരീക്ഷാകേന്ദ്രത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എം അബ്ദുള്‍കരീം പഠിതാക്കള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി. ഡോ. സുമി എം കെ, സാദിര കെ എസ്,ബെന്നി ജോണ്‍, രമ്യ പി എന്നിവര്‍ പരീക്ഷക്ക് നേതൃത്വം നല്‍കി.

മൂന്നാര്‍ ആംഗ്ലോ തമിഴ് പ്രൈമറി സ്‌കൂളില്‍ ഹെഡ് മാസ്റ്റര്‍ ഷണ്‍മുഖവേല്‍. കെ മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറും പഠിതാവുമായ ചിത്രദേവിക്ക് ചോദ്യാവലി നല്‍കി. ഡോ. നസീറ എം. എസ് വിനു.പി ആന്റണി, ജസ്‌ന പി ജോസ്, ഡെയ്‌സി ചാക്കോ എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.

date