Skip to main content

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

വനം-വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം മുഖേന നടപ്പാക്കുന്ന കാവുകളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 2026-27 വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  

ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലേക്ക് കാവുകളുടെ ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്. ഇടുക്കി ജില്ലയിലെ കാവുകളുടെ ഉടമസ്ഥരായിട്ടുള്ള സ്വകാര്യ വ്യക്തികള്‍, ദേവസ്വങ്ങള്‍, ക്ഷേത്രങ്ങള്‍ മുതലായവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യാസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685 603 എന്ന വിലാസത്തില്‍ 2026 സെപ്റ്റംബര്‍ 10 ന് മുമ്പായി സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ 04862232505 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
 

date