മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ പാരാവെറ്റ്
ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് പാരാവെറ്റിനെ 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വിഎച്ച്എസ്ഇ ലൈവ്‌സ്റ്റോക്ക്/ ഡെയറി/ പൗള്‍ട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്-ഫാര്‍മസി- നഴ്‌സിങ്ങ് സ്‌റ്റൈപന്റിയറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.
ഇവരുടെഅഭാവത്തില്‍ വിഎച്ച്എസ്ഇ ലൈവ്‌സ്റ്റോക്ക്/ഡെയറി/ പൗള്‍ട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസ്സായവരോ അല്ലെങ്കില്‍ വിഎച്ച്എസ്ഇ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (NSQF) അടിസ്ഥാനമായി ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ (DFE) / സ്‌മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്റര്‍പ്രണര്‍ (SPF) എന്നിവയില്‍ ഏതെങ്കിലും കോഴ്‌സ് പാസായിട്ടുള്ളവരെയും പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം.
ആഗസ്റ്റ് 19 രാവിലെ11 മണിക്ക് ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. എംപ്ലോയ്‌മെന്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത് വരെയോ 89 ദിവസം വരെയോ ആയിരിക്കും നിയമനം .
- Log in to post comments