Skip to main content

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ - സോഷ്യൽ സയൻസ് (കാറ്റഗറി നം. 024/2025) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബറിൽ നടക്കും.  സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന്, 23, 24 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ മലപ്പുറം ജില്ലാ ഓഫീസിലും, സെപ്റ്റംബർ 16, 17, 18 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലുമാണ് അഭിമുഖം നടക്കുക. അർഹരായ ഉദ്യോഗാർഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ വഴി വിവരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമായ ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത്, അതിൽ നിർദേശിച്ചിട്ടുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം നിശ്ചിത സമയത്ത് അതത് കേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

 

date