Skip to main content

സ്വയം തൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

 

                സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും വിവിധ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹ വായ്പ രണ്ട് ലക്ഷം, സ്വയം തൊഴില്‍ വായ്പ മൂന്ന് ലക്ഷം, ഓട്ടോറിക്ഷാ വായ്പ  മൂന്ന് ലക്ഷം എന്നിങ്ങനെയാണ് വായ്പകള്‍.  പലിശ ആറ് ശതമാനം.  വായ്പയ്ക്ക് ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അര്‍ഹതയുള്ളവര്‍ക്ക് 10000 രൂപ സബ്‌സിഡി ലഭിക്കും. വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 202869.

date