Skip to main content

വനിത ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വികസിത് സങ്കല്‍പ്പ് ഭാരത് @2047 ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നതിന് പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം വനിത ശാക്തീകരണവും സാമ്പത്തിക സാക്ഷരതയും സെമിനാര്‍ സംഘടിപ്പിച്ചു. എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ആര്‍. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ എം. സാദിഖ് അധ്യക്ഷനായി. നാരീശക്തി പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. എം. എസ്. സുനില്‍, പറക്കോട് ബ്ലോക്ക് എഫ്.എല്‍.സി ഗംഗ, സ്‌നേഹ സൂസന്‍, ബീന എന്നിവര്‍ പങ്കെടുത്തു. സ്വപ്ന തോമസ്, ഷെമി ഇമാം, ആര്യ രാജന്‍ എന്നിവരെ ആദരിച്ചു.

 

date