ലീഗല്‍ മെട്രോളജി പരിശോധന നടത്തും
ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന ഓഗസ്റ്റ് 18 മുതല്‍ ജില്ലയില്‍ ആരംഭിക്കും. യഥാസമയം മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മാതാവിന്റെ മേല്‍വിലാസം, ഉല്‍പ്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്‍പ്പന വില തുടങ്ങിയവ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, എം ആര്‍ പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. പരാതി സ്വീകരിക്കുന്നതിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍
കണ്‍ട്രോളര്‍ റൂം: 0468 2322853, കോഴഞ്ചേരി താലൂക്ക്: 8281698030, റാന്നി താലൂക്ക് : 8281698033, അടൂര്‍ താലൂക്ക്: 8281698031, മല്ലപ്പള്ളി താലൂക്ക്: 8281698034, തിരുവല്ല താലൂക്ക്: 8281698032, കോന്നി താലൂക്ക് : 9400064083.
- Log in to post comments