Skip to main content
a

ഓണം ഫെയര്‍ ഓഗസ്റ്റ് 25 വരെ

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 25 വരെ റാന്നി ഇട്ടിയപ്പാറ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നടത്തുന്ന ഓണം താലൂക്ക് ഫെയര്‍ പ്രവര്‍ത്തനോദ്ഘാടനം പഴകുളം മധു എംഎല്‍എ നിര്‍വഹിച്ചു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷനായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദ്യവില്‍പ്പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജ് മേമന, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം മോളി മാത്യു, ഡിപ്പോ മാനേജര്‍ കെ. ജെ. ജയശാലിനി, ഡിപ്പോ ജൂനിയര്‍ മാനേജര്‍ കെ. സജികുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സജി ഇടിക്കുള, സമദ് മേപ്രത്ത്, രജീവ് താമരപ്പള്ളി, സജി നെല്ലുവേലില്‍ എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്കായ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും.

ചിത്രം: 

ഇട്ടിയപ്പാറ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നടത്തുന്ന ഓണം താലൂക്ക് ഫെയര്‍ പ്രവര്‍ത്തനോദ്ഘാടനം പഴകുളം മധു എംഎല്‍എ നിര്‍വഹിക്കുന്നു

 

date