Skip to main content

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരളംലക്ഷദ്വീപ്പുതുച്ചേരിതെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ  കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആഗസ്റ്റ് 20ന്  സോമാലിയഒമാൻ തീരങ്ങൾമധ്യ പടിഞ്ഞാറൻ അറബിക്കടൽഅതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽവടക്ക് പടിഞ്ഞാറൻ അറബിക്കടൽഅതിനോട് ചേർന്ന വടക്ക് കിഴക്കൻമധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആഗസ്റ്റ് 20, 22, 23 തീയതികളിൽ ഗൾഫ് ഓഫ് മാന്നാർഅതിനോട് ചേർന്ന കന്യാകുമാരി പ്രദേശംതെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽഅതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അറിയിച്ചു. 

ആഗസ്റ്റ് 21നും 22നും സോമാലിയഒമാൻ തീരങ്ങൾമധ്യ പടിഞ്ഞാറൻ അറബിക്കടൽഅതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽവടക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആഗസ്റ്റ് 21ന് ഗൾഫ് ഓഫ് മാന്നാർഅതിനോട് ചേർന്ന കന്യാകുമാരി പ്രദേശംതെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽഅതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരംമധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആഗസ്റ്റ് 23, 24 തീയതികളിൽ സോമാലിയഒമാൻ തീരങ്ങൾമധ്യ പടിഞ്ഞാറൻ അറബിക്കടൽഅതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽവടക്ക് പടിഞ്ഞാറൻ അറബിക്കടൽമധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ആഗസ്റ്റ് 24ന്  ഗൾഫ് ഓഫ് മാന്നാർഅതിനോട് ചേർന്ന കന്യാകുമാരി പ്രദേശംതെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽഅതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരംമധ്യ പടിഞ്ഞാറൻ അറബിക്കടൽഅതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആഗസ്റ്റ് 20 മുതൽ 24 വരെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യതയുണ്ടെന്നും അറിയിച്ചു.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പി.എൻ.എക്‌സ്. 3346/2026

date