Skip to main content

കോളേജ് സ്‌പോർട്സ് ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026: രണ്ടാം ദിനത്തിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് ഏഴ് ടീമുകൾ

കോളേജ് സ്‌പോർട്സ് ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ ഏഴ് ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.

ബിഷപ്പ് മൂർ കോളേജ്ശ്രീനാരായണ കോളേജ്ചേളന്നൂർഹോളി ഗ്രേസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്സെന്റ് തോമസ് കോളേജ്പാലാക്രൈസ്റ്റ് കോളേജ്ഇരിങ്ങാലക്കുടസെന്റ് ജോസഫ്‌സ് കോളേജ്ദേവഗിരിസെന്റ് ജോർജ്ജ് കോളേജ്അരുവിത്തുറ എന്നിവരാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്.

രണ്ടാം ദിനത്തിലെ മത്സരങ്ങൾ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലും ജി. വി. രാജ സ്‌പോർട്‌സ് സ്‌കൂളിലുമായി നടന്നു.

ചാമ്പ്യൻഷിപ്പിലൂടെ കോളേജ് തലത്തിൽ വോളിബോളിന്റെ പങ്കാളിത്തവും മത്സര നിലവാരവും ഉയർത്തുന്നതിനൊപ്പം കേരളത്തിലെ യുവതാരങ്ങൾക്ക് മികച്ച മത്സരവേദിയും ഒരുക്കുകയാണ് കോളേജ് സ്‌പോർട്സ് ലീഗ്.

പി.എൻ.എക്‌സ്. 3352/2026

date