Skip to main content

ഓണാഘോഷം സംഘടിപ്പിച്ചു

സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് (എസ് ഐ എം സി) യിലെ ഓണാഘോഷം പൊതുവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സജിത് ബാബു,  എസ് ഐ എം സി ഡയറക്ടർ ഇൻ ചാർജ്  ഷൈൻ മോൻ എം കെ, രജിസ്ട്രാർ പ്രവീൺകുമാർ ആർ തുടങ്ങിയവർ പങ്കെടുത്തു. കായിക മൽസരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പി.എൻ.എക്‌സ്. 3355/2026

date