Post Category
സ്പോട്ട് അഡ്മിഷൻ
ഗവ. ഐ ടി ഐ ചാലയിൽ വിവിധ ട്രേഡുകളിലെ ഏതാനും സീറ്റുകളിലെ ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ രേഖകൾ, ടി.സി, ഫീസ് എന്നിവയുമായി കിള്ളിപ്പാലം ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐയിലെ പ്രിൻസിപ്പലിന്റെ ഓഫീസിൽ ആഗസ്റ്റ് 21 രാവിലെ 10 ന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2459255.
പി.എൻ.എക്‌സ്. 3358/2026
date
- Log in to post comments