അപേക്ഷ ക്ഷണിച്ചു
2026-27 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ സ്റ്റേറ്റ് ഇൻ-സർവീസ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ DNB-PDCET 2026 പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരായിരിക്കണം. കൂടാതെ, DNB Post Diploma State In-Service 2026-27 സംബന്ധിച്ച സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പരാമർശിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതകളും നിബന്ധനകളും ബാധകമായിരിക്കും.
ആഗസ്റ്റ് 24 രാവിലെ 11 വരെ അപേക്ഷ സമർപ്പിക്കുന്നതിനും ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള അവസരം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471-2332120 | 0471-2338487
പി.എൻ.എക്‌സ്. 3359/2026
- Log in to post comments