Skip to main content

ലോക കൊതുകുദിനാചരണം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം, കാമാക്ഷി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക കൊതുകുദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തങ്കമണി ടൗണില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.എന്‍ ബിജു ഉദ്ഘാടനം ചെയ്തു.  കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷൈനി മാവേലില്‍ അധ്യക്ഷത വഹിച്ചു. കൊതുക് ജന്യരോഗങ്ങള്‍, ഉറവിട നശീകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച്  ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി. ജോസഫ്  ക്ലാസെടുത്തു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.സിബി ജോര്‍ജ് ദിനാചരണ സന്ദേശം നല്‍കി. കാമാക്ഷി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിന്‍സി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ തോമസ്, ഓമന ശിവന്‍കുട്ടി, ആശാപ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാമാക്ഷി കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരുടെ നേതൃത്വത്തില്‍ റാലി, സ്‌കിറ്റ്, ഫ്‌ളാഷ് മോബ്, പൊതുജനങ്ങള്‍ക്കായുള്ള ക്വിസ് മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.

date