Skip to main content

സ്‌പോട്ട് അഡ്മിഷന്‍

നെടുംകണ്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് & ടെക്‌നോളജി എന്നീ ബ്രാഞ്ചുകളില്‍ നിലവില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ റെഗുലര്‍ സീറ്റുകളിലേക്കും രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍  ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 14 വരെ നടത്തുന്നു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഫീസും പി.ടി.എ ഫണ്ടും സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 14 വരെ പുതിയ അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562452019, 7902583454
ഇമെയില്‍: www.plyadmission.org

date