ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു
പ്രാദേശിക സർക്കാരുകളുടെ പദ്ധതി അംഗീകാരവും വിവിധ വികസന പരിപാടികളുടെ ഏകോപനവും നടത്തുന്ന ഭരണഘടനാ സമിതിയായ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള (ഡി.പി.സി.) ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും നഗരസഭാംഗങ്ങളെയും വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു.
ആഗസ്റ്റ് 17, 18 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 10 പ്രതിനിധികളെ ആഗസ്റ്റ് 17 ന് നടന്ന യോഗത്തിൽ നിന്നും തെരഞ്ഞെടുത്തിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും എസ്.സി/ എസ്. ടി. വനിതാ സംവരണ വിഭാഗത്തിൽ ലിഷ അനുപ്രസാദ്, എസ്.സി/ എസ്.ടി ജനറൽ വിഭാഗത്തിൽ റ്റി. വിശ്വനാഥൻ, വനിതാ സംവരണ വിഭാഗത്തിൽ അഡ്വ. അനില രാജു, ജിസ്മി കെ.ജെ, ബിനി ജയിൻ, ബി. രാജലക്ഷ്മി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. കൃഷ്ണകുമാർ, ജോൺ തോമസ്, രാജേഷ് വിവേകാനന്ദ, അഡ്വ. ആർ. റിയാസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ കൗൺസിലർമാരിൽ നിന്നും പൊതു വിഭാഗം സ്ത്രീ സംവരണത്തിലേക്ക് പ്രമീള ജോൺ, പൊതുവിഭാഗത്തിൽ ബി. ഭാസി എന്നിവർ വോട്ടിംഗിലൂടെ ആഗസ്റ്റ് 18 ന് പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ മെമ്പർ സെക്രട്ടറിയുമായ 14 അംഗ ജില്ലാ ആസൂത്രണ സമിതിയാണ് ജില്ലയിൽ നിലവിൽവന്നത്. സംസ്ഥാന സർക്കാർ നോമിനിയെ പിന്നീട് നിയമിക്കുന്നതാണ്.
- Log in to post comments